ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റ് ഓഫീസുകൾ ഓഡിറ്റ് വാരം ആചരിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ കോളേജ് വിദ്യാർഥികൾക്കായി സംസ്ഥാനതല ക്വിസ് മത്സരം QRIOUS 3.0 സംഘടിപ്പിക്കുന്നു. നവംബർ 27 രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ തിരുവനന്തപുരം പാളയം അയ്യങ്കാളി ഹാളിൽ വച്ച് മത്സരം നടക്കും. വിജയികൾക്ക് ആകെ 50,000 രൂപ സമ്മാനത്തുകയായി നൽകും.
25 വയസിൽ താഴെയുള്ളവരും കേരളത്തിലെ ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനത്തിൽ ബിരുദ, ബിരുദാനന്തര അല്ലെങ്കിൽ ഉന്നത പഠന കോഴ്സുകളിൽ പഠിക്കുന്നവരുമായ വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഒരേ കോളേജിൽ നിന്നുള്ള രണ്ട് വിദ്യാർഥികൾ അടങ്ങുന്നതായിരിക്കണം ഓരോ ടീമും. ഒരു കോളേജിൽ നിന്ന് ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാം. ഇംഗ്ലീഷിലായിരിക്കും ക്വിസ് മത്സരം നടത്തുക. https://forms.gle/reg5Np2owYpPVvHa7 ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-11-2026