ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നവംബർ 26ന് സംസ്ഥാനത്തെ എല്ലാ സർക്കാർ, അർധസർക്കാർ ഓഫീസുകളിലും സ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും രാവിലെ 11ന് ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് പൊതുഭരണ വകുപ്പ് നിർദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അസംബ്ലികളിൽ ഭരണഘടനയുടെ ആമുഖത്തിനൊപ്പം 51 എ അനുച്ഛേദത്തിൽ പ്രതിപാദിക്കുന്ന മൗലിക കടമകളും വായിക്കണം. ഭരണഘടനാ ദിനത്തോടനുബന്ധിച്ച് രാജ്യവ്യാപകമായി വിവിധ പരിപാടികൾ സംഘടിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-11-2026