2026 മാർച്ച് 31 വരെ നാല് വർഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള വാഹന ഉടമകൾക്ക് മോട്ടോർ വാഹന നികുതി ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് പിഴയും പലിശയും ഉൾപ്പെടെയുള്ള കുടിശ്ശികയുടെ 40 ശതമാനവും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും അടച്ചാൽ മതി. ഗ്രീൻ ടാക്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കൽ, ക്ഷേമനിധി വിഹിതം എന്നിവയിൽ പൂർണ ഇളവുണ്ട്.

റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും കുടിശ്ശികയും കളക്ഷൻ ചാർജുകളും അടച്ച് നടപടികൾ അവസാനിപ്പിക്കാം. മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുവിറ്റതോ പൂർണമായി നശിച്ചതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങൾക്ക് രേഖകൾ സഹിതം അപേക്ഷിച്ചാൽ പരിശോധനയ്ക്കുശേഷം ഭാവിയിലെ നികുതി ബാധ്യത ഒഴിവാക്കും.

പദ്ധതിയുടെ ആനുകൂല്യം ഭാവിയിൽ വീണ്ടും ലഭിക്കുന്നതല്ല. പദ്ധതിയിലൂടെ ഇളവ് നേടിയവർ തുടർന്നുള്ള നികുതി കൃത്യമായി അടയ്ക്കണം. മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുവിറ്റതോ ഉപയോഗശൂന്യമായതോ ആയ കാരണങ്ങളാൽ നികുതി ബാധ്യത ഒഴിവാക്കിയ വാഹനങ്ങൾ പിന്നീട് നിരത്തിലിറക്കിയാൽ 2026 ഏപ്രിൽ 1 മുതലുള്ള മുഴുവൻ നികുതിയും പിഴയും പലിശയും സഹിതം അടയ്ക്കേണ്ടി വരും. 2027 മാർച്ച് 31നകം പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തണം.

വെബ്സൈറ്റ്: https://services.mvd.kerala.gov.in/etax/

അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo