കേരള നിയമസഭയുടെ അഞ്ചാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർഥികൾക്കായി ‘മാതൃകാ നിയമസഭ’ സംഘടിപ്പിക്കുന്നു. 2027 ജനുവരി എട്ടിന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ നടക്കുന്ന പരിപാടിയിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാത്ഥികൾക്ക് പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികൾക്കാണ് പങ്കെടുക്കാൻ അവസരം. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 15. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും www.klilf.niyamasabha.org സന്ദർശിക്കുക.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :23-11-2026