സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൺ (സാഫ്) മുഖാന്തിരം 'തീരമൈത്രി' പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ചെറുകിട തൊഴിൽ സംരംഭങ്ങളുടെ വികസനത്തിനായുള്ള ഹയർ ഇൻവെസ്റ്റ്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഫ്.എഫ്.ആറിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 18നും 40നും ഇടയിൽ പ്രായമുള്ള വനിതകളടങ്ങുന്ന ഗ്രൂപ്പുകൾക്ക് അപേക്ഷിക്കാം. 2 മുതൽ 5 പേർ വരെയടങ്ങുന്ന ഒരു ഗ്രൂപ്പിന്, സംരംഭത്തിന്റെ ആവശ്യം പരിഗണിച്ച് ഒരാൾക്ക് രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റായി ലഭിക്കും.

പാലിയേറ്റീവ് കെയർ യൂണിറ്റ്, ലാബ് ആൻഡ് മെഡിക്കൽ സ്റ്റോർ, ഫിറ്റ്‌നസ് സെന്റർ, പവർ ലോൺട്രി, ഡീപ് ക്ലീനിംഗ്, ഈവന്റ് മാനേജ്‌മെന്റ്, ചപ്പാത്തി നിർമാണ യൂണിറ്റ് തുടങ്ങിയ സംരംഭങ്ങൾ പദ്ധതി വഴി ആരംഭിക്കാം. 

അപേക്ഷാ ഫോറം വിവിധ മത്സ്യഭവൻ ഓഫീസുകളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ അതത് മത്സ്യഭവൻ ഓഫീസുകളിൽ നവംബർ 25 വരെ സ്വീകരിക്കുന്നതാണ്. വിവരങ്ങൾക്ക് തിരുവനന്തപുരം സാഫ് നോഡൽ ഓഫീസുമായോ (ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം)  9895332871, 9847907161, 8075162635 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :19-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo