2026-27 സാമ്പത്തിക വർഷത്തെ സബ് മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ പദ്ധതിയുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ വാങ്ങുന്നതിന് സബ്‌സിഡി ലഭിക്കുന്നതിനുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനുള്ള മൂന്നാംഘട്ട ഓൺലൈൻ ലോട്ടറി ഡിസംബർ ഒന്നിന് രാവിലെ 11ന് നടത്തും. ലോട്ടറിയിൽ പങ്കെടുക്കുന്നതിനുള്ള അപേക്ഷാ വിൻഡോ നവംബർ 16ന് രാവിലെ 11ന് തുറന്ന് നവംബർ 30 രാവിലെ 11ന് അവസാനിക്കും.
അപേക്ഷകർ https://agrimachinery.nic.in സന്ദർശിച്ച് നിർദ്ദേശങ്ങൾ പാലിക്കണം. സംശയനിവാരണത്തിന് കർഷകർക്ക് അതത് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ ഓഫീസുകളുമായി ബന്ധപ്പെടാം. വിവരങ്ങൾക്ക്: 0477-2266084, 0495-2725354, 0471-2306748, smamkerala@gmail.com.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :13-11-2026