ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ (ILFK) ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ilfk.in  വഴിയോ, അക്കാദമിയില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം. ഡെലിഗേറ്റുകള്‍ക്ക് ഫെസ്റ്റിവല്‍ ബുക്ക് അടങ്ങുന്ന ഫെസ്റ്റിവല്‍ കിറ്റ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം എന്നിവയും വേദികളില്‍ മുന്‍ഗണനയും ലഭിക്കും. സാഹിത്യോത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന ദേശീയ പുസ്തകോത്സവത്തില്‍ സാഹിത്യ അക്കാദമി സ്റ്റാളില്‍നിന്നു വാങ്ങുന്ന പുസ്തകങ്ങള്‍ക്ക് 35% ഡിസ്കൗണ്ടും ലഭിക്കും. പൊതുജനങ്ങള്‍ക്ക് ₹ 500, വിദ്യാർഥികൾക്ക് ₹ 250 എന്നിങ്ങനെയാണ് നിരക്ക്. വിദ്യാര്‍ഥികള്‍ ID കാർഡിന്റെ കോപ്പി അപ്ലോഡ് ചെയ്യണം. ഫോണ്‍: 0487-2330013

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-12-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo