സ്വന്തമായി സ്കൂട്ടർ വാങ്ങി സൈഡ് വീൽ ഘടിപ്പിച്ച് ഉപയോഗിക്കുന്ന ചലന പരിമിതി നേരിടുന്ന ഭിന്നശേഷിക്കാർക്ക് സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ മാനദണ്ഡങ്ങൾക്ക് വിധേയമായി ₹ 15,000 വരെ സബ്സിഡി നൽകും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം വാഹനം വാങ്ങിയതിന്റെയും സൈഡ് വീൽ ഘടിപ്പിച്ചതിന്റെയും ബിൽ, വരുമാന സർട്ടിഫിക്കറ്റ്, ആർ.സി. ബുക്ക്, ഭിന്നശേഷിത്വം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, റേഷൻ കാർഡിന്റെ 1, 2 പേജുകൾ, ലൈസൻസ്/ലേണേഴ്സ് ലൈസൻസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 12  എന്ന വിലാസത്തിൽ ലഭിക്കണം.

കഴിഞ്ഞ 8 വർഷത്തിനുള്ളിൽ വികലാംഗ ക്ഷേമ കോർപ്പറേഷനിൽ നിന്നോ മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഇതേ ആവശ്യത്തിന് സബ്സിഡിയോ സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടറോ ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30 വൈകിട്ട് 5. അപേക്ഷ ഫോം hpwc.kerala.gov.in ൽ. ഫോൺ: 0471-2347768, 9497281896.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :31-05-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo