സാമ്പത്തിക സ്ഥിതിവിവരണക്കണക്ക് വകുപ്പ് പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി. സംസ്ഥാനത്തെ സമ്പദ് വ്യവസ്ഥ സംബന്ധിച്ച പ്രധാനപ്പെട്ട വിവരങ്ങൾ, ജില്ലാതല സ്ഥിതി വിവരങ്ങൾ, സംസ്ഥാന, ജില്ലാതല ഡാറ്റയെ സംബന്ധിക്കുന്ന ഡാറ്റാ അനലിറ്റിക്സ്, വകുപ്പ് 2004-05 മുതൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള 350ൽ അധികം റിപ്പോർട്ടുകൾ, വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികൾ, വകുപ്പിന്റെ കീഴിലുള്ള ഓഫീസുകൾ, വിലാസങ്ങൾ, ഉദ്യോഗസ്ഥരുടെ പേരുകൾ എന്നിവയെല്ലാം ഉൾകൊള്ളിച്ചു കൂടുതൽ വിശാലവും ഉപയോക്തൃ സൗഹൃദപരമായാണ് വെബ്‌സൈറ്റ് നിർമ്മിച്ചിരിയ്ക്കുന്നത്. www.ecostat.kerala.gov.in എന്ന വിലാസത്തിൽ വെബ്‌സൈറ്റ് ലഭ്യമാണ്. 

ഓരോ ജില്ലയ്ക്കും പ്രത്യേകം പേജുകൾ നൽകി, 70 ഓളം സ്റ്റാറ്റിക് പേജുകളും  ഡൈനാമിക് പേജുകളുമായിട്ടാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുള്ളത്. ലാംഗ്വേജ് സ്വിച്ചിങ് ബട്ടൺ ക്ലിക്ക് ചെയ്ത്  ഏത് പേജും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ കാണാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo