പൊതുവിദ്യാഭ്യാസ വകുപ്പ്  1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ 1250ൽ അധികം പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്തു. ഒന്നരലക്ഷം പേജുകൾ ലഭ്യമാകുന്ന ഡിജിറ്റൈസ് രൂപം പൊതുജനങ്ങൾക്ക് എസ്.സി.ഇ.ആര്‍.ടി യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി ലഭ്യമാക്കും. ഗവേഷകർക്കും വിദ്യാർഥികൾക്കും വിദ്യാഭ്യാസ പ്രവർത്തകർക്കും ഉപയോഗപ്പെടുത്താവുന്ന ഒരു ലൈബ്രറിയും ടെക്സ്റ്റ്ബുക്ക് ആർക്കൈവ്സുമുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ച പാഠപുസ്തകങ്ങളാണ് ഇവിടെ സൂക്ഷിച്ചിട്ടുള്ളത്. കാലപ്പഴക്കംകൊണ്ട് പുസ്തകങ്ങൾ നശിക്കുന്നതിന് പ്രതിവിധിയായാണ് ആർക്കൈവ്സ് ഡിജിറ്റൈസ് ചെയ്യുന്നത്.

 എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റ് :  textbooksarchives.scert.kerala.gov.in

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-02-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo