സ്വകാര്യ ഭൂമികളിലെ ശോഷിച്ചു വരുന്ന തടിയുല്പാദനം വര്‍ധിപ്പിക്കുന്നതിനും, സാധാരണയായി ഉത്പ്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുതിനും വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, വീട്ടി, കമ്പകം, കുമ്പിള്‍, തേമ്പാവ്, കുന്നിവാക എന്നീ വൃക്ഷങ്ങളെ സ്വകാര്യ ഭൂമിയില്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി. 

1 മുതല്‍ 2 വര്‍ഷം വരെ പ്രായമുളള തൈകളുടെ എണ്ണമനുസരിച്ച് 3 തലങ്ങളിലായി 50 തൈകള്‍ മുതല്‍ 200 തൈകള്‍ വരെ തൈ ഒന്നിന് 50/- രൂപ നിരക്കിലും, 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40/- രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധന സഹായം 10,000/- രൂപ), 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30/- രൂപ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധന സഹായം 16,000/- രൂപ) ധന സഹായം നല്‍കും. കൂടുതല്‍ വിവരങ്ങളും, അപേക്ഷ ഫോറവും സാമൂഹ്യ വനവത്ക്കരണ വിഭാഗം ഓഫീസില്‍ നിന്നും forest.kerala.gov.in ലോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 31നകം ലഭിക്കണം. ഫോണ്‍- 04994-255 234, 8547603836, 9447979152, 8547603838.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo