പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആറ് മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്നു. പി.എസ്.സി നിഷ്‌കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി പ്ലസ്ടു-ഡിഗ്രി ലെവൽ പരീക്ഷാ പരിശീലനത്തിലേയ്ക്കായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്ക് വരുമാനപരിധി ബാധകമല്ല. മറ്റ് അർഹ വിഭാഗക്കാർക്കും (OEC) മറ്റ് പിന്നാക്ക വിഭാഗക്കാർക്കും (OBC) വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയായിരിക്കണം. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ-എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോമിനൊപ്പം ഓഗസ്റ്റ് 14-നകം അപേക്ഷ സമർപ്പിക്കണം. പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്‌റ്റൈപ്പന്റ് ലഭിക്കും.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :21-07-2026