കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കൾക്ക് തുടർന്നും മുടക്കമില്ലാതെ പെൻഷൻ ലഭിക്കുന്നതിനായി ആധാർ ഓതന്റിക്കേഷൻ പൂർത്തിയാക്കണം. ആധാർ കാർഡിന്റെയും പെൻഷൻ പാസ്ബുക്കിന്റെയും പകർപ്പുമായി ബന്ധപ്പെട്ട ഫിഷറീസ് ഓഫീസിലെത്തി ഓതന്റിക്കേഷൻ പൂർത്തിയാക്കാവുന്നതാണ്. വിവരങ്ങള്‍ക്ക്: 0487-2383053, 0487-2383088.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :03-11-2026