2019-20 സാമ്പത്തിക വർഷത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയ കായികതാരങ്ങൾക്കുള്ള ക്യാഷ് അവാർഡുകൾ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസില്‍ നവംബർ 12ന് വിതരണം ചെയ്യും.

മെഡൽ നേടിയ കായികതാരങ്ങൾ അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയുമായി നവംബർ 5ന് മുമ്പ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കണം. ഇതിനായി എല്ലാ ജില്ലാ സ്‌പോർട്സ് കൗൺസിലുകളിലും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 

കായികതാരങ്ങളുടെ സൗകര്യമനുസരിച്ച് ഏത് ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ നിന്നും വെരിഫിക്കേഷൻ നടത്താവുന്നതാണ്. വെരിഫിക്കേഷൻ പൂർത്തിയാക്കിയ എല്ലാ കായികതാരങ്ങളും നവംബർ 12ന് രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ എത്തിച്ചേരണം. വിവരങ്ങൾക്ക്: 0471-2331546, 0471-2330167

അവസാനമായി അപ്ഡേറ്റ് ചെയ്തത് :02-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo