ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും ഉത്തരവുകൾ കണക്കിലെടുത്ത് സംസ്ഥാനത്ത് ഹരിതപടക്കങ്ങൾ (ഗ്രീൻ ക്രാക്കറുകൾ) മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
ദീപാവലി ദിനത്തിൽ ഹരിതപടക്കങ്ങൾ ഉപയോഗിക്കുന്നതിനുള്ള സമയം രാത്രി എട്ടു മുതൽ 10 വരെ നിജപ്പെടുത്തിയിട്ടുണ്ട്.
ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ നിശ്ശബ്ദ മേഖലകളുടെ 100 മീറ്റർ പരിധിക്കുള്ളിൽ പടക്കങ്ങൾ പൊട്ടിക്കാൻ പാടില്ലെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-11-2026