വനിതാ വികസന കോർപ്പറേഷൻ വ്യക്തിഗത/ഗ്രൂപ്പ്/വിദ്യാഭ്യാസ വായ്‌പകൾ നൽകുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18-നും 55-നും മധ്യേ പ്രായമുള്ള തൊഴിൽരഹിതരായ വനിതകൾക്ക് മൂന്ന് മുതൽ അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ 4-8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്‌ഥ/ വസ്തു ജാമ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് വ്യക്തിഗത വായ്‌പ നൽകുന്നത്. മൈക്രോഫിനാൻസ് പദ്ധതിയിൽ കുടുംബശ്രീ സി.ഡി.എസിന് 4-7 ശതമാനം പലിശ നിരക്കിൽ നാല് കോടി രൂപ വരെ വായ്‌പ അനുവദിക്കുന്നു.
സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികൾക്ക് 19 ലക്ഷം രൂപ വരെ വായ്‌പ ലഭ്യമാവുന്നതാണ്. കൂടാതെ നിശ്ചിത വരുമാന പരിധിയിലുള്ള 16-നും 32-നും മധ്യേ പ്രായമുള്ള വനിതകൾക്ക് അഞ്ച് വർഷ തിരിച്ചടവ് കാലാവധിയിൽ 3-8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്‌ഥ/വസ്തു ജാമ്യത്തിന്റെ അടിസ്‌ഥാനത്തിലാണ് വിദ്യാഭ്യാസ വായ്‌പ നൽകുന്നത്. അപേക്ഷകൾ അക്ഷയ സെൻറർ/ഇൻറർനെറ്റ് സേവാ കേന്ദ്രം മുഖേനെ www.mithrasoft.kswdc.org എന്ന വെബ്സൈറ്റിൽ സമർപ്പിക്കേണ്ടതാണ്.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :15-07-2026