ക്ഷീരകർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ പാലിനും വിപണി ഉറപ്പാക്കുന്നതിന്റെയും വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റെയും ഭാഗമായി   മിൽമ പുതിയ ഉൽപ്പന്നങ്ങൾ വിപണിയിലിറക്കി. പാൽ വില്പനയിൽ നിന്നുള്ള വരുമാനത്തിനു പുറമെ പാലുല്പന്നങ്ങളുടെ വിപണി കൂട്ടുന്നതിലൂടെ കൂടുതൽ ലാഭവും വരുമാനവും ക്ഷീരകർഷകർക്ക് ലഭ്യമാവും. മൂല്യവർധിത പാലുല്പന്നങ്ങളായ പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗർട്ട് (രണ്ടെണ്ണം വാങ്ങുമ്പോൾ ഒന്ന് സൗജന്യം), മിനികോൺ, മിൽക്ക് സിപ്പ് അപ്പ്, ഫ്രൂട്ട് ഫൺഡേ എന്നിവയാണ് വിപണിയിലിറക്കിയത്. ഫ്രൂട്ട് ഫൺ (125 എം.എൽ) 40 രൂപ, പ്രോ ബയോട്ടിക്ക് ഗ്രീക്ക് യോഗർട്ട് (100 ഗ്രാം) 50 രൂപ, മിനി കോൺ (60 എം.എൽ) 20 രൂപ, നാല് ഫ്ളേവറുകളിലുള്ള മിൽക്ക് സിപ്  അപ്പ്, ചോക്കളേറ്റ് 25 രൂപ എന്നിങ്ങനെയാണ് പുതിയ ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചിരിക്കുന്നത്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-10-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo