2022-23 അദ്ധ്യയന വർഷത്തെ 1 മുതൽ 10 വരെ ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങൾ സ്‌കൂളുകൾക്ക് ഓൺലൈനായി ഇൻഡന്റ് ചെയ്യുവാനുള്ള സൗകര്യം KITE (Kerala Infrastructure and Technology for Education (IT School)) വെബ്‌സൈറ്റിൽ  (www.kite.kerala.gov.in) നവംബർ ഒന്ന് മുതൽ 15 വരെ ലഭ്യമാണ്. സർക്കാർ/ എയ്ഡഡ്/ ടെക്‌നിക്കൽ സ്‌കൂളുകളും, അംഗീകാരമുള്ള അൺഎയ്ഡഡ്/ സി.ബി.എസ്.സി/ നവോദയ സ്‌കൂളുകൾക്കും ഓൺലൈനായി ഇൻഡന്റ് നൽകാനാവും. 2022-23 അദ്ധ്യയന വർഷത്തിൽ ഒന്നാം വാല്യം 288 ഉം രണ്ടാം വാല്യം 183 ഉം മൂന്നാം വാല്യം 20 ടൈറ്റിലുകളുമാണ് ഉള്ളത്. പ്രധാനാധ്യാപകർ അവരുടെ സ്‌കൂളിന് ആവശ്യമായ പാഠപുസ്തകങ്ങൾ കൃത്യ സമയത്തിനുള്ളിൽ ഇൻഡന്റ് ചെയ്യേണ്ടതാണ്. ഇൻഡന്റിംഗ് നൽകുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങളടങ്ങുന്ന വിശദമായ സർക്കുലർ ജനറൽ എഡ്യൂക്കേഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും (https://education.kerala.gov.in) എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും ലഭ്യമാണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo