സംസ്ഥാന സർക്കാർ കായികയുവജനകാര്യാലയം മുഖേന നടപ്പിലാക്കുന്ന കേരള ഒളിമ്പ്യൻ സപ്പോർട്ട് പ്രോഗ്രാം പദ്ധതി പ്രകാരം കേരളീയരായ കായികതാരങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അന്താരാഷ്ട മത്സരങ്ങളിൽ വിജയിക്കാൻ കായികതാരങ്ങളെ പ്രാപ്തരാക്കുന്നതിനുവേണ്ടി കായികതാരങ്ങൾക്ക് സാമ്പത്തികസഹായം നൽകുന്ന പദ്ധതിയാണിത്. പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അർഹതാമാനദണ്ഡങ്ങൾ, അപേക്ഷ തുടങ്ങിയ വിവരങ്ങൾ dsya.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31. അപേക്ഷ നിശ്ചിത ഫോമിൽ സമർപ്പിക്കണം. അയയ്കേണ്ട വിലാസം: ഡയറക്ടർ, കായികയുവജനകാര്യാലയം, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :17-06-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo