ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ 4 ബിരുദ കോഴ്സുകളും 2 ബിരുദാനന്തര ബിരുദ കോഴ്‌സുകളും ആരംഭിക്കും. ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, ഇക്കണോമിക്സ് വിഷയങ്ങളിൽ ബിരുദ പ്രോഗ്രാമുകളും ഹിസ്റ്ററി, സോഷ്യോളജി വിഷയങ്ങളിൽ പി.ജി. പ്രോഗ്രാമുക ളുമാണ് തുടങ്ങുന്നത്. മലയാളം, ഇംഗ്ലീഷ് സംസ്കൃതം, അറബിക്, ഹിന്ദി യു.ജി. പ്രോഗ്രാമുകളും മലയാളം, ഇംഗ്ലീഷ് പിജി പ്രോഗ്രാമുകളും നേരത്തേ തുടങ്ങിയിരുന്നു. 14 പഠനകേന്ദ്രങ്ങളിലായി 5409 വിദ്യാർഥികൾ ഈ വിഷയങ്ങളിൽ പഠനം നടത്തുന്നു. പുതിയ കോഴ്സുകളിലേക്ക് മാർച്ച് 1 മുതൽ 31വരെ sgou.ac.in വഴി അപേക്ഷിക്കാം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo