സ്കോൾ കേരള മുഖേനയുള്ള പ്ലസ് വൺ പ്രവേശനത്തിന് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം. പിഴ കൂടാതെ ഓഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 31 വരെയും www.scolekerala.org ലൂടെ രജിസ്‌റ്റർ ചെയ്യാവുന്നതാണ്. ഓപ്പൺ, റഗുലർ, പ്രൈവറ്റ് രജിസ്ട്രേഷൻ, സ്പെഷൽ കാറ്റഗറി (പാർട്ട് 3) എന്നീ വിഭാഗങ്ങളിൽ അപേക്ഷിക്കാം. 10-ാം ക്ലാസ് ആണ് യോഗ്യത. ഉയർന്ന പ്രായപരിധിയില്ല. രജിസ്ട്രേഷൻ പൂർത്തിയാക്കി രേഖകൾ സഹിതം അപേക്ഷ ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ടോ, സ്പീഡ് / രജി‌സ്റ്റേർഡ് തപാലിലോ രണ്ട് ദിവസത്തിനകം അയക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2342950, 2342271, 2342369.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :22-07-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo