സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് 'ഓറഞ്ച് ദ വേൾഡ് കാമ്പയിൻ' ആരംഭിച്ചു. യു.എന്നിന്റെ 'ഓറഞ്ച് ദ വേൾഡ്' തീം അടിസ്ഥാനമാക്കിയാണ് വകുപ്പ് പരിപാടികൾ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബർ 10 വരെ 16 ദിവസം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ നടക്കും.

കാമ്പയിന്റെ ഭാഗമായി ജനപ്രതിനിധികൾ, മതമേലധ്യക്ഷൻമാർ, റസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ യൂണിയൻ നേതാക്കൾ, കോളേജ് വിദ്യാർത്ഥികൾ, സാമൂഹ്യ പ്രവർത്തകർ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് ജില്ലയിൽ പ്രത്യേകം പരിപാടികൾ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :26-11-2021

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo