RDO ഓഫീസുകളിൽ ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിന് ജനുവരി 15 മുതൽ ഫെബ്രുവരി 17 വരെ റവന്യൂ വകുപ്പ് മന്ത്രി നേരിട്ട് അദാലത്ത് സംഘടിപ്പിക്കുന്നു. ആദ്യഘട്ടമായി സൗജന്യ തരം മാറ്റത്തിന് അർഹതയുളള അപേക്ഷകളാണ് അദാലത്തിലൂടെ തീർപ്പാക്കുക.  25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യത്തിന് അർഹതയുളളത്.

RDO ഓഫീസുകളിൽ 2023 ഡിസംബർ വരെ കുടിശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്ക് പരിഗണിക്കും. ഇതുവരെ 1,18,253 അപേക്ഷകളാണ് ഇത്തരത്തിൽ തീർപ്പാക്കാനുളളത്. അപേക്ഷകർക്ക് അദാലത്തിൽ ഹാജരാകാൻ നിർദേശിച്ച് ഒരു സന്ദേശവും ഒപ്പം ഒരു ടോക്കൺ നമ്പരും പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന നമ്പരിലേക്ക് SMS ആയി ലഭിക്കും. അപേക്ഷകൾ അദാലത്തിൽ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കാൻ പൊതുജനങ്ങൾ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടണം

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-01-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo