കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് 2023-24 വർഷത്തെ സാമ്പത്തിക ആനുകൂല്യത്തിന് അപേക്ഷിക്കാം. 2023-24 വർഷം ചുരുങ്ങിയത് 100 ദിവസം ജോലി ചെയ്തതും, മിനിമം കൂലി ലഭിക്കാത്തതുമായ അംഗങ്ങൾക്കാണ് ആനുകൂല്യത്തിന് അർഹത. ബോർഡിൽ രജിസ്റ്റർ ചെയ്ത സ്വയം തൊഴിലാളികൾക്കും, സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുന്ന തൊഴിലാളികൾക്കുമാണ് ആനുകുല്യം നൽകുന്നത്. സൗജന്യ അപേക്ഷാ ഫോറവും, വിശദാംശങ്ങളും കേരളാ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കണ്ണൂരിലുളള ഹെഡ് ഓഫീസ്, കോഴിക്കോട്, ഏറണാകുളം, തിരുവനന്തപുരം എന്നീ ജില്ല ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 20 നകം അതാത് ജില്ല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് സമർപ്പിക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :01-10-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo