പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക്  പെട്രോൾ/ഡീസൽ/ എൽ.പി.ജി വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കുന്നതിന്  10 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിനായി കേരള സംസ്ഥാന പട്ടികജാതി/ പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ വിവിധ ലൈസൻസുകൾ, ടാക്‌സ് രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ് കവിയാൻ പാടില്ല. അപേക്ഷകനോ ഭാര്യയോ/ ഭർത്താവോ കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകൻ വായ്പയ്ക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം. സ്വന്തം മേൽ വിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് അഡ്രസ്സ്, ബന്ധപെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം വെള്ളക്കടലാസ്സിൽ തയ്യാറാക്കിയ അപേക്ഷ ' മാനേജിംഗ് ഡയറക്ടർ ' കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശൂർ-20 ' എന്ന വിലാസത്തിൽ ലഭിക്കത്തക്കവിധം അയക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :04-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo