ബാലാവകാശ ലംഘനങ്ങളും പിഴവുകളും സംബന്ധിച്ച പരാതികളിന്മേൽ വേഗത്തിൽ പരിഹാരം കാണുന്നതിനായി സംസ്ഥാന ബാലാവകാശ കമ്മീഷൻ ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സംവിധാനം ആരംഭിച്ചു. childrights.kerala.gov.in ൽ കംപ്ലയിന്റ് രജിസ്‌ട്രേഷൻ ഓപ്‌ഷൻ തെരഞ്ഞെടുത്ത് (childrights.kerala.gov.in/index.php/ComplaintRegistration) പരാതികൾ സമർപ്പിക്കാം. പരാതിയോടൊപ്പം ഡിജിറ്റൽ തെളിവുകളും നൽകാം.  രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ അപേക്ഷകരുടെ മൊബൈലിൽ ലഭിക്കുന്ന കംപ്ലയിന്റ് നമ്പർ ഉപയോഗിച്ച് പരാതിയിന്മേൽ കമ്മീഷൻ സ്വീകരിച്ച തുടർ നടപടികൾ അറിയാൻ സാധിക്കും. സിസ്റ്റത്തിലെ ഡാഷ് ബോർഡിൽ നിന്നും പരാതി തീർപ്പാക്കലുമായി ബന്ധപ്പെട്ട മുഴുവൻ സ്ഥിതിവിവര കണക്കും കമ്മിഷന് വിലയിരുത്തി മുന്നോട്ടു പോകാൻ സാധിക്കും. കമ്മീഷൻ സെക്രട്ടറിക്ക് നേരിട്ടോ തപാലിലോ ലഭിക്കുന്ന പരാതികളും ഓൺലൈൻ കംപ്ലയിന്റ് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ ഭാഗമാക്കി തുടർ നടപടികൾ സ്വീകരിക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് :10-04-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo