ദേശീയ തൊഴിൽ സേവന കേന്ദ്രം ടാറ്റ കൺസൾട്ടൻസിയുമായി സഹകരിച്ച് പട്ടികജാതി/പട്ടിക വർഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി 100 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സൗജന്യ തൊഴിൽ പരിശീലന പരിപാടിയും തുടർന്ന് നിയമനവും നടത്തുന്നു.

ബി.എ/ബി.ബി.എ./ബി.ബി.എം./ബി.കോം/ബി.എസ്.സി. (കമ്പ്യൂട്ടർ സയൻസും ഐടിയും ഒഴികെ) ബിരുദമാണ് യോഗ്യത. 2020-ലോ 2021-ലോ ബിരുദം നേടിയിട്ടുള്ളവരോ 2022-ൽ അവസാന വർഷ ബിരുദ വിദ്യാർഥികളോ ആയിരിക്കണം. 10, പ്ലസ്ടു, ബിരുദം റഗുലറായി പഠിച്ചവരായിരിക്കണം.

ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും രേഖകളുടെ കോപ്പിയും സഹിതം സബ് റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരീർ സർവീസ് സെന്റർ ഫോർ എസ്.സി., എസ്.ടി., സംഗീത കോളേജിന് പിൻവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിലോ placementsncstvm@gmail.com ലേക്കോ അയക്കണം. വിവരങ്ങൾക്ക്: 0471-2332113/ 8304009409.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :07-02-2023

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo