തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേക്ക് ഹിന്ദു വിശ്വാസികളായ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഓരോ അംഗങ്ങളെയും മലബാർ ദേവസ്വം ബോർഡിലേക്ക് രണ്ട് അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതിനുള്ള കരട് വോട്ടർ പട്ടിക ജനുവരി 5ന് രാവിലെ 11ന് നിയമസഭാ മന്ദിരം, പി.ആർ.ഡി, റവന്യു (ദേവസ്വം) വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസ് എന്നിവിടങ്ങളിലെ നോട്ടീസ് ബോർഡുകളിൽ പ്രസിദ്ധീകരിക്കും. ജനുവരി 7 വൈകുന്നേരം 4 വരെ ആക്ഷേപങ്ങൾ റവന്യു (ദേവസ്വം) അഡീഷണൽ സെക്രട്ടറിയുടെ (റൂം നമ്പർ 107, ഒന്നാംനില, ഗവ. സെക്രട്ടേറിയറ്റ് അനക്സ് 2) ഓഫീസിൽ സമർപ്പിക്കാം. 9ന് രാവിലെ 11ന് ചെയർമാൻ ഓഫീസിൽ വച്ച് ആക്ഷേപങ്ങൾ പരിശോധിക്കും. അന്തിമ വോട്ടർ പട്ടിക അന്ന് തന്നെ പ്രസിദ്ധീകരിക്കും. നാമനിർദേശ പത്രിക അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് 10, 11 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ലഭിക്കും. 12ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ സെക്രട്ടേറിയറ്റ് അനക്സ് 2ലെ ലയം ഹാളിൽ ചെയർപേഴ്സൺ മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മ പരിശോധന 4.15 മുതൽ നടക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-12-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo