സംസ്ഥാനത്തെ സ്റ്റേറ്റ് ക്യാരിയേജുകൾ, ഓട്ടോറിക്ഷ, ക്വാഡ്രിസൈക്കിൾ, ടാക്‌സി എന്നിവയുടെ പരിഷ്‌ക്കരിച്ച നിരക്കുകൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരും. സിറ്റി / ടൗൺ / സിറ്റി സർക്കുലർ / സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി / മൊഫ്യൂസിൽ സർവീസുകളുടെ മിനിമം നിരക്ക് 8 രൂപയിൽ നിന്നും 10 രൂപയും സിറ്റി ഫാസ്റ്റ് സർവീസുകളുടെ നിരക്ക് 10 രൂപയിൽ നിന്നു 12 രൂപയും, ഫാസ്റ്റ് പാസ്സഞ്ചർ, ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസ്സഞ്ചർ സർവീസുകൾ 14 രൂപയിൽ നിന്നു 15 രൂപയും സൂപ്പർഫാസ്റ്റ് സർവീസുകൾ 20 രൂപയിൽ നിന്നു 22 രൂപയുമാകും.

എക്‌സ്പ്രസ്സ്, സൂപ്പർ എക്‌സ്പ്രസ്സ്, സൂപ്പർ എയർ എക്‌സ്പ്രസ്സ്, സൂപ്പർ ഡീലക്‌സ് / സെമീ സ്ലീപ്പർ സർവീസുകൾ, ലക്ഷ്വറി / ഹൈടെക് ആന്റ് എയർകണ്ടീഷൻ സർവീസുകൾ, സിംഗിൾ ആക്‌സിൽ സർവീസുകൾ, മൾട്ടി ആക്‌സിൽ  സർവീസുകൾ, ലോ ഫ്‌ളോർ എയർകണ്ടീഷൻ സർവീസുകൾ എന്നിവയുടെ നിലവിലെ നിരക്ക് തുടരും.  

ലോ ഫ്‌ളോർ നോൺ എയർകണ്ടീഷൻ സർവീസുകളുടെ നിലവിലെ നിരക്കായ 13 രൂപയിൽ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പർ സർവീസുകൾക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. 

ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാർക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവു നൽകിക്കൊണ്ട് സീസൺ ടിക്കറ്റുകൾ അനുവദിക്കാനുള്ള അധികാരം കെ.എസ്.ആർ.ടി.സി.യ്ക്കായിരിക്കും. ചാർജ്ജ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും മുൻ ഉത്തരവ് പ്രകാരം തുടരും. 

ഓട്ടോറിക്ഷകൾക്ക് മിനിമം ചാർജ്ജ് 30 രൂപ (1.5 കിലോമീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 15 രൂപ. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ)

ക്വാഡ്രിസൈക്കിളുകൾക്ക് മിനിമം ചാർജ്ജ് 35 രൂപ (1.5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 15 രൂപ. (ഓരോ നൂറു മീറ്ററിനും 1.50 രൂപ നിരക്കിൽ)

ഡ്രൈവർ ഉൾപ്പെടെ 7 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന, 1500 സി സി ക്കു താഴെയുള്ള മോട്ടോർ ക്യാബുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർക്യാബുകൾ ഉൾപ്പെടെ) മിനിമം ചാർജ്ജ് 200 രൂപ (5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 18 രൂപ.

ഡ്രൈവർ ഉൾപ്പെടെ 7 യാത്രക്കാർക്കു സഞ്ചരിക്കാവുന്ന, 1500 സി സി ക്കു മുകളിലുള്ള മോട്ടോർ ക്യാബുകൾക്ക് (ടൂറിസ്റ്റ്, സാധാരണ മോട്ടോർക്യാബുകൾ ഉൾപ്പെടെ) മിനിമം ചാർജ്ജ് 225 രൂപ (5 കി.മീറ്റർ വരെ) മിനിമം ചാർജ്ജിനു മുകളിൽ ഓരോ കി.മീറ്ററിനും 20 രൂപ.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :20-04-2022

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo