കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (KSCSTE) ആഭിമുഖ്യത്തിൽ 39-ാമത് കേരള ശാസ്ത്രകോൺഗ്രസ് 2027 ജനുവരി 28 മുതൽ 31 വരെ കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളേജ്, ദേവഗിരിയിൽ സംഘടിപ്പിക്കും. കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയും (CWRDM), മലബാർ ബോട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും കോഴിക്കോട് സെന്റ് ജോസഫ്‌സ് കോളജിന്റെയും സംയുക്ത സഹകരണത്തോടെയാണ് ശാസ്ത്രകോൺഗ്രസ് സംഘടിപ്പിക്കുന്നത്.

കേരള ശാസ്ത്രകോൺഗ്രസിന്റെ ഭാഗമായി ശാസ്ത്രപ്രദർശനം, നാഷണൽ സയൻസ് മീറ്റ്, എഐ ആൻഡ് ഡാറ്റാ സയൻസ് പ്രത്യേക സെഷൻ, പിജി വിദ്യാർഥികളുമായി സംവാദ പരിപാടി, വാക്ക് വിത്ത് സയന്റിസ്റ്റ്, ശാസ്ത്രപ്രബന്ധ അവതരണങ്ങൾ, അനുസ്മരണ പ്രഭാഷണങ്ങൾ, കോഴിക്കോട് ജില്ലയിലെ പ്രാദേശിക പ്രശ്‌നങ്ങൾ കണ്ടെത്തുകയും അവയ്ക്ക് ശാസ്ത്ര-സാങ്കേതിക പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുന്ന SciSol തുടങ്ങിയവ സംഘടിപ്പിക്കും.

വിവിധ ശാസ്ത്രസാങ്കേതിക മേഖലകളിലെ പ്രബന്ധാവതരണത്തിനും പോസ്റ്റർ പ്രസന്റേഷനും പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. അവസാന തീയതി നവംബർ 20. വിശദവിവരങ്ങൾക്ക് www.kscnew.kerala.gov.in സന്ദർശിക്കുക.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-10-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo