ഓണാഘോഷത്തിന്  ഫ്ലോട്ട് അവതരിപ്പിക്കുന്നതിനായി ഏജൻസി / പിആർ ഏജൻസികളിൽ നിന്നും സാമൂഹ്യ നീതി വകുപ്പ്  താല്പര്യപത്രം ക്ഷണിച്ചു. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് “തനിച്ചല്ല നിങ്ങൾ ഒപ്പമുണ്ട് ഞങ്ങൾ”  വയോജന മേഖലയുമായി ബന്ധപ്പെട്ട് “തണലേകിയവർക്ക് തണലാകാം”, “വയോസൗഹൃദ കേരളം”  ട്രാൻസ് ജെൻഡർ ക്ഷേമ പരിപാടികളുടെ ഭാഗമായി “നമ്മളിൽ ഞങ്ങളുമുണ്ട്”  പ്രൊബേഷൻ സംവിധാനത്തിൽ “കുറ്റകൃത്യങ്ങളില്ലാത്ത കേരളം”  തുടങ്ങിയ ക്ഷേമ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ സർക്കാരിന്റെ കഴിഞ്ഞ നാല് വർഷത്തെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയാകണം ഫ്ലോട്ട്.  ഫ്ലോട്ടിന്റെ  തീം, കൺസപ്റ്റ് നോട്ട്, ഫിനാൻഷ്യൽ പ്രൊപ്പോസൽ എന്നിവ  swdkerala@gmail.com മെയിലിലേക്കോ സാമൂഹ്യ നീതി ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവൻ, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിലോ ആഗസ്റ്റ് 30 ന് മുൻപായി ലഭ്യമാക്കണം.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-08-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo