സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുടെ പുനർവിഭജനവുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും 2025 ജൂൺ 10 വരെ സമർപ്പിക്കാവുന്നതാണ്.പൗരന്മാർക്ക് ആക്ഷേപങ്ങളും അഭിപ്രായങ്ങളും സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിയിലേക്കോ ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റർ ചെയ്ത തപാലിലൂടെയോ സമർപ്പിക്കാം. ആവശ്യമെങ്കിൽ അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ചേർത്തിരിക്കണം.

ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം:
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ,
കോർപ്പറേഷൻ ബിൽഡിംഗ്, 4-ാം നില,
വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം – 695033
ഫോൺ: 0471-2335030

നിർദ്ദിഷ്ട ബ്ലോക്ക് പഞ്ചായത്ത് വാർഡിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകളുടെ വാർഡുകൾ, ജനസംഖ്യ, ഭൂപടം എന്നിവ കരട് വിജ്ഞാപനത്തിനൊപ്പമുണ്ട്. ഈ വിജ്ഞാപനം തദ്ദേശ സ്ഥാപനങ്ങളിലെയും ജില്ലാ കളക്ടറേറ്റുകളിലെയും ഓഫീസുകളിൽ ലഭ്യമാണ്. കൂടാതെ, താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും പരിശോധിക്കാം: delimitation.lsgkerala.gov.in , sec.kerala.gov.in 

അവസാനമായി അപ്ഡേറ്റ് ചെയ്തത് :05-06-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo