ഈ അധ്യയന വർഷം മുതൽ പാരലൽ കോളേജ് വിദ്യാഭ്യാസാനുകൂല്യവിതരണം ഇഗ്രാൻ്റ് പോർട്ടൽ മുഖേന ഓൺലൈൻ സംവിധാനത്തിൽ പ്രവർത്തിക്കും. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുളള അംഗീകൃത പാരൽ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യമാണ്  ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നത്.  താത്പര്യമുള്ള പാരലൽ കോളേജുകൾ സ്ഥാപനത്തെ സൈറ്റിൽ ചേർക്കുന്നതിനായി നിശ്ചിത മാതൃകയിലുളള അപേക്ഷയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കണം. അവസാന തീയതി സെപ്റ്റംബർ 7. നിശ്ചിത മാതൃകയിലുളള അപേക്ഷ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ  ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :29-08-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo