മത്സ്യബന്ധനത്തിനായി പെലാജിക് വല ഉൾപ്പെടെയുള്ള അനധികൃത വലകൾ ഉപയോഗിക്കുന്നതിനെതിരെ ഫിഷറീസ് വകുപ്പ്  കർശന നടപടികൾ സ്വീകരിക്കും. നിരോധിത പെലാജിക് വല ഉപയോഗിച്ച് ട്രോൾബോട്ടുകളും അനധികൃത വലകൾ ഉപയോഗിച്ച് പരമ്പരാഗത മത്സ്യബന്ധന യാനങ്ങളും വ്യാപകമായി മത്സ്യബന്ധനം നടത്തുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കുന്നത്. പെലാജിക്ക് വല ഉൾപ്പെടെയുള്ള നിരോധിത വലകളുടെ നിർമ്മാണം, സൂക്ഷിക്കൽ, ഗതാഗതം എന്നിവ കേരള മത്സ്യബന്ധന നിയന്ത്രണ നിയമം പ്രകാരം നിരോധിച്ചിട്ടുണ്ട്. 

പെലാജിക് വലകൾ ബോട്ടിൽ അല്ലെങ്കിൽ വള്ളത്തിൽ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന യാനങ്ങൾക്കെതിരെ 2.5 ലക്ഷം രൂപ വരെ പിഴ ഈടാക്കുകയും ബോട്ടിലുള്ള മത്സ്യം ലേലം ചെയ്ത് തുക സർക്കാരിലേയ്ക്ക് അടക്കുകയും ചെയ്യും. യാനത്തിന്റെ ലൈസൻസ്/സ്‌പെഷ്യൽ പെർമിറ്റ് റദ്ദ് ചെയ്യുകയോ രജിസ്‌ട്രേഷൻ റദ്ദുചെയ്യുകയോ ചെയ്യും. നിരോധിത വലകൾ നിർമിക്കുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കും. നടപടികളുടെ ഭാഗമായി ഫിഷറീസ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പോലീസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ് എന്നിവർ ഹാർബറുകളിലും കടലിലും വ്യാപകമായ പരിശോധനകൾ നടത്തും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-09-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo