കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം, കൊല്ലം, ആലുവ (എറണാകുളം), പാലക്കാട്, പൊന്നാനി (മലപ്പുറം), കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കേന്ദ്രങ്ങളിൽ ആരംഭിച്ച സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ്(റെഗുലർ), സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് റിപ്പീറ്റേഴ്സി(തിരുവനന്തപുരം സെന്ററിൽ മാത്രം) ലേയ്ക്കും ജൂലൈ 5ന് ആരംഭിക്കുന്ന കോളേജ് വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (വീക്കെൻഡ് ബാച്ച്) പരീക്ഷാ പരിശീലന ക്ലാസ്സുകൾ, സ്‌കൂൾ വിദ്യാർഥികൾക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്‌സ്, +1, +2 വിദ്യാർഥികൾക്കുള്ള സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകൾ എന്നിവയ്ക്കായുള്ള അപേക്ഷ ക്ഷണിച്ചു. രജിസ്ട്രേഷനും, ഫീസ് അടയ്ക്കുന്നതിനുമായി https:\\kscsa.org സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2313065, 2311654, 8281098863.
അവസാനമായി അപ്ഡേറ്റ് ചെയ്തത് :24-06-2026