ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വയനാടിന്റെ മത്സരവിഭാഗത്തിലേക്ക് ഡോക്യുമെന്ററികൾ ക്ഷണിച്ചു. ഗോത്രജീവിതം പ്രമേയമാക്കിയ ഡോക്യുമെന്ററികളാണ് മത്സരത്തിന് പരിഗണിക്കുന്നത്. സമയപരിധിയില്ലാതെ ഒറ്റ വിഭാഗത്തിലായിരിക്കും മത്സരം. മലയാളം ഒഴികെയുള്ള ഭാഷകളിലെ ഡോക്യുമെന്ററികൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിൽ നിർബന്ധമാണ്. 2020 ജനുവരിക്ക് ശേഷം നിർമാണം പൂർത്തിയാക്കിയ ചിത്രങ്ങൾക്കാണ് പരിഗണന.

സുൽത്താൻ ബത്തേരി നഗരസഭ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് വയനാടിന്റെ മത്സരവിഭാഗത്തിലെ ഡോക്യുമെന്ററികളുടെ പ്രദർശനം ജനുവരി 6, 7, 8 തീയതികളിൽ നടക്കും. എൻട്രികൾ ഗൂഗിൾ ഡ്രൈവ് അല്ലെങ്കിൽ വിമിയോ (vimeo) ലിങ്കായി rootandroutescollective@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി ഡിസംബർ 15. വിവരങ്ങൾക്ക്: 8075254314.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :28-11-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo