ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ബോർഡ് ഓഫ് എക്സാമിനേഴ്സ് ഫോർ സിനിമ ഓപ്പറേറ്റേഴ്സ് എന്നിവയിലൂടെ ലഭ്യമാകുന്ന സേവനങ്ങൾ ലഭ്യമാക്കുന്നതിന് 'സംരക്ഷ' ആപ്പുമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ്. ഇലക്ട്രിക്കൽ വയർമാൻ, ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രിസിറ്റി വർക്കർ, ഇലക്ട്രിക്കൽ കോൺട്രാക്ടർ, വയർമാൻ അപ്രന്റിസ്, സിനിമ ഓപ്പറേറ്റർ, സിനിമ ഓപ്പറേറ്റർ അപ്രന്റിസ് തുടങ്ങിയ ലൈസൻസുകൾ/പെർമിറ്റുകൾ, എന്നിവയ്ക്കുള്ള പുതിയ/പുതുക്കുന്നതിനുള്ള അപേക്ഷകൾ സംരക്ഷ പോർട്ടലിലൂടെയോ മൊബൈൽ ആപ്പ്ളിക്കേഷനിലൂടെയോ നൽകാം. 

സ്‌കോപ് റിവിഷനുള്ള അപേക്ഷ, കോൺട്രാക്ടറുടെ കീഴിൽ സ്റ്റാഫ് എന്റോൾമെന്റിനുള്ള അപേക്ഷ, ഇതിനകം നൽകിയ ലൈസൻസ്/പെർമിറ്റ് എന്നിവ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനം, അവയുടെ കാലാവധി പരിശോധിക്കൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ബോർഡ് ഓഫ് എക്സാമിനേഴ്‌സ് ഫോർ സിനിമ ഓപ്പറേറ്റേഴ്സ് നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം, പരീക്ഷ/ പ്രാക്ടിക്കൽ/ഇന്റർവ്യൂ തുടങ്ങിയവയുടെ കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനം, അപേക്ഷകളുടെ തൽസ്ഥിതി അറിയാനുള്ള സൗകര്യം എന്നിവയും സംരക്ഷണ സോഫ്റ്റ്വെയറിലൂടെ ലഭിക്കുന്നു.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-05-30 18:12:17

ലേഖനം നമ്പർ: 1074

sitelisthead