കിടപ്പ് രോഗികളായ വയോജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ താമസസൗകര്യം നൽകുക , വയോജനസംരക്ഷണവും ഉന്നമനവും ഉറപ്പാക്കുക എന്ന ലക്ഷ്യങ്ങളോടെ   സാമൂഹ്യനീതി വകുപ്പും സുനാമി പുനരധിവാസ പദ്ധതിയും സംയുക്തമായി സാന്ത്വനതീരം സംരക്ഷണ കേന്ദ്രം ആരംഭിച്ചു. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ  സംസ്ഥാനത്തെ ആദ്യത്തെ സാന്ത്വനതീരം സംരക്ഷണ കേന്ദ്രം പ്രവർത്തനസജ്ജമായി.

ഈ പദ്ധതിയിലൂടെ 25 കിടപ്പ് രോഗികളായ വയോജനങ്ങൾക്ക്   ഭക്ഷണം, താമസസൗകര്യം, പരിചരണം എന്നീ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നു . കൂടാതെ ഫിസിക്കൽ തെറാപ്പി, മാനസികാരോഗ്യ പരിചരണം, വിനോദ പരിപാടികൾ തുടങ്ങിയവയും അന്തേവാസികൾക്ക് ലഭ്യമാവും. സംരക്ഷണ കേന്ദ്രത്തിൽ 8  മുറികളും , നടുമുറ്റവും സജ്ജമാക്കിയിട്ടുണ്ട്.

സാമൂഹ്യ സംഘടനകളുടെയും സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യക്തികളുടെയും പിൻതുണയും സഹകരണവും സാന്ത്വനതീരം പദ്ധതിയിൽ ലഭിക്കും. കേന്ദ്രത്തിന് ആവശ്യമായ എയർ കണ്ടീഷണർ, മ്യൂസിക് സിസ്റ്റം, പെഡസ്റ്റൽ ഫാനുകൾ തുടങ്ങി സ്ഥാപനത്തിന് ആവശ്യമായ സാധനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ഡോക്ടർ , നഴ്‌സുമാർ, സോഷ്യൽ വർക്കർ , കുക്ക് , മൾട്ടി ടാസ്ക് സ്റ്റാഫ് , വാച്ച്മാൻ എന്നിവരുടെ സേവനം കേന്ദ്രത്തിൽ ലഭിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-03-13 15:03:55

ലേഖനം നമ്പർ: 1339

sitelisthead