കുട്ടികൾ സ്കൂളുകൾക്ക് പുറത്തുപോയി ഐസ്ക്രീം, ശീതളപാനീയങ്ങൾ തുടങ്ങിയ ലഘുഭക്ഷണ(ഉത്പന്ന)ങ്ങൾ വാങ്ങുന്നതും അജ്ഞാതരുമായി ഇടപെടുന്നത് ഒഴിവാക്കുക, ജങ്ക് ഫുഡിൻറെ പിടിയിൽ നിന്ന് കുട്ടികളെ പിന്തിരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (മിൽമ) മിൽമ @ സ്കൂൾ പദ്ധതി നടപ്പിലാക്കുന്നു. സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിനു പിന്തുണയുമായാണ് പദ്ധതി എത്തുന്നത്. 

സംസ്ഥാനത്താകെ 80ൽപ്പരം സ്കൂളുകളിലാണ് പദ്ധതി പ്രാരംഭഘട്ടമായി നടപ്പിലാക്കുക. ഫെഡറേഷൻറെ തിരുവനന്തപുരം, എറണാകുളം, മലബാർ മേഖല യൂണിയനുകളുമായി സഹകരിച്ച് അധ്യാപക-രക്ഷാകർതൃ സമിതികൾ മുഖാന്തരമാണ് പദ്ധതി നടപ്പാക്കുന്നത്. കാൻറീനുകൾ ഇല്ലാത്ത സ്കൂളുകളിൽ മിൽമ വിൽപന കേന്ദ്രങ്ങൾ തുടങ്ങും. കാൻറീനുകൾ ഉള്ള സ്കൂളുകളിൽ മിൽമയുടെ ഉത്പന്നങ്ങൾ ലഭിക്കുന്ന ബൂത്തുകൾ പിടിഎയുടെ സഹകരണത്തോടെ നടപ്പാക്കും. മിൽമയുടെ പ്രചാരണവും വരുമാനവും വർധിപ്പിക്കുന്നതിനോടൊപ്പം കുട്ടികൾ കൂടുതൽ സുരക്ഷിതരായി സ്‌കൂളുകളിലുണ്ടെന്ന് ഉറപ്പ് വരുത്താൻ സാധിക്കും. 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-02-04 13:50:45

ലേഖനം നമ്പർ: 937

sitelisthead