ആത്മവിശ്വാസവും അച്ചടക്കവും വളർത്താൻ സഹായിക്കുന്ന ആയോധനകലയായ ജൂഡോയുടെ പ്രചാരണവും പ്രോത്സാഹനവും ലക്ഷ്യമിട്ട് കായിക വകുപ്പ്‌ നടപ്പാക്കുന്ന ഗ്രാസ് റൂട്ട് തല സൗജന്യ പരിശീലന പരിപാടിയാണ് ജൂഡോക്ക. ആദ്യഘട്ടമായി തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ, വയനാട്‌ ജില്ലകളിലെ ഓരോ വിദ്യാലയങ്ങളിലാണ് ജൂഡോക്ക ആരംഭിക്കുന്നത്‌. പ്രതിഭയുള്ള കുട്ടികളെ സെലക്‌ഷനിലൂടെ കണ്ടെത്തി, പരിശീലനം നൽകി രാജ്യാന്തരതലത്തിലേക്ക്‌ ഉയർത്തും. 

8 നും 11 നും ഇടയിൽ പ്രായമുള്ള 40 കുട്ടികൾക്ക് ഓരോ കേന്ദ്രത്തിലും ആഴ്‌ചയിൽ 5 ദിവസം 2 മണിക്കൂർ വീതം പരിശീലനം നൽകും. എൻ.ഐ.എസ്‌. യോഗ്യതയുള്ള 2 പരിശീലകർ ഓരോ കേന്ദ്രത്തിലുമുണ്ടാകും.

സ്പോർട്സ് കിറ്റ്‌, പരിശീലന ഉപകരണങ്ങൾ, ലഘുഭക്ഷണം എന്നിവ വിദ്യാർഥികൾക്ക് ലഭ്യമാക്കും. പരിശീലനം സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതിന് 3 മാസത്തിലൊരിക്കൽ വിദഗ്‌ധസമിതി ജൂഡോക്ക കേന്ദ്രങ്ങൾ സന്ദർശിക്കും. കുട്ടികളുടെ പുരോഗതി, ഹാജർനില തുടങ്ങിയവ കേന്ദ്രീകൃത സോഫ്‌റ്റ്‌വെയർ സംവിധാനത്തിലൂടെ വിലയിരുത്തും. സ്പോർട്സ് കേരള ഫൗണ്ടേഷനാണ്‌ പദ്ധതിയുടെ നിർവഹണ ചുമതല.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2023-01-28 20:11:01

ലേഖനം നമ്പർ: 928

sitelisthead