മലയാള ബാലസാഹിത്യത്തിന് മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലയിലുള്ളവരെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന ബാലസാഹിത്യ പുരസ്‌കാരം 2024ലേക്ക് ഒക്ടോബർ 30 വരെ അപേക്ഷിക്കാം. കഥ/നോവൽ, നാടകം (എബ്രഹാം ജോസഫ് പുരസ്‌കാരം), കവിത, ശാസ്ത്രം (പി ടി ഭാസ്‌കരപ്പണിക്കർ പുരസ്‌കാരം), വൈജ്ഞാനികം (ശാസ്ത്രമൊഴികെ),  ജീവചരിത്രം/ ആത്മകഥ,  വിവർത്തനം/ പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ എന്നിങ്ങനെ 10 വിഭാഗങ്ങളിലെ മികച്ച ഗ്രന്ഥങ്ങൾക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. 2021, 2022, 2023 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഏതെങ്കിലും വിഭാഗത്തിൽ നേരത്തെ പുരസ്‌കാരം ലഭിച്ചിട്ടുള്ളവർ, പ്രസ്തുത വിഭാഗത്തിൽ അപേക്ഷിക്കേണ്ടതില്ല. വ്യക്തികൾക്കും പ്രസാധകർക്കും പുസ്തകങ്ങൾ സമർപ്പിക്കാം. വിവരങ്ങൾക്ക്: 8547971483, ksicl.org.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :27-09-2024

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo