ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി

വകുപ്പുകൾ: വ്യവസായം & വാണിജ്യം, വിവരസാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, സ്റ്റാർട്ടപ്പുകൾ, മൈനിംഗ് & ജിയോളജി, ഹാൻഡ്‌ലൂംസ് & ടെക്സ്റ്റിൽസ്, പ്ലാന്റേഷൻ ഡയറക്ടറേറ്റ്, ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ്സ്, കേരള ഡിജിറ്റൽ സർവകലാശാല 

നിയമസഭാ മണ്ഡലം: മലപ്പുറം

1951 ജൂൺ 1-ന് മലപ്പുറം ജില്ലയിലെ ഊരകത്ത് ജനിച്ചു. പിതാവ് ശ്രീ മുഹമ്മദ് ഹാജിയും, മാതാവ് ശ്രീമതി ഫാത്തിമക്കുട്ടിയുമാണ്. ഭാര്യ കെ. എം. കുൽസു. മക്കൾ ലസിത, ഹാഷിഖ് പി. കെ. ബി.കോം ബിരുദവും ബിസിനസ് മാനേജ്മെന്റിൽ പി.ജി. ഡിപ്ലോമയും നേടിയ അദ്ദേഹം വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് പ്രവേശിച്ചത്. 1980-ൽ 29-ാം വയസ്സിൽ മലപ്പുറം മുനിസിപ്പാലിറ്റി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കേരള നിയമസഭയിലും ലോക്സഭയിലും ദീർഘകാലം ജനപ്രതിനിധിയായി പ്രവർത്തിച്ചു.

രാഷ്ട്രീയവും പൊതുജീവിതവും

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തേക്ക് കടന്നു വന്ന പി. കെ. കുഞ്ഞാലിക്കുട്ടി 1970 മുതൽ രാഷ്ട്രീയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. കേരള നിയമസഭയിലേക്ക് നിരവധി തവണ തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം വ്യവസായം, വിവരസാങ്കേതികവിദ്യ, സാമൂഹ്യക്ഷേമം, ഹജ്ജ്-വഖഫ്, ഖനനം-ഭൂവിജ്ഞാനം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നിയമസഭാ മണ്ഡലം
വേങ്ങര

മുൻകാല പദവികൾ

• 1980 : മലപ്പുറം നഗരസഭാ ചെയർമാൻ
• 1982–1991, 2026 : മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാംഗം
• 1991–2006 : കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാംഗം
• 2011–2017, 2021 മെയ് മുതൽ : വേങ്ങര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കേരള നിയമസഭാംഗം
• 2016 മെയ് – 2017 ഏപ്രിൽ, 2021 മെയ് 25 മുതൽ 2026 മെയ് വരെ : കേരള നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ്
• 2017 ഏപ്രിൽ – 2021 ഫെബ്രുവരി : മലപ്പുറം ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള പാർലമെന്റ് അംഗം
• 1991 ജൂൺ 21 – 1995 മാർച്ച് 22 : കേരള സർക്കാരിൽ വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി
• 1995 മാർച്ച് 22 – 1996 മെയ് 20 : കേരള സർക്കാരിൽ വ്യവസായ, നഗരകാര്യ വകുപ്പ് മന്ത്രി
• 2001 മെയ് 17 – 2004 ഓഗസ്റ്റ് 29 : കേരള സർക്കാരിൽ വ്യവസായ, വിവരസാങ്കേതികവിദ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി
• 2004 ഓഗസ്റ്റ് 31 – 2005 ജനുവരി 4 : കേരള സർക്കാരിൽ വ്യവസായ, വിവരസാങ്കേതികവിദ്യ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി
• 2011 മെയ് – 2016 മാർച്ച് : കേരള സർക്കാരിൽ വ്യവസായം, വിവരസാങ്കേതികവിദ്യ, ഹജ്ജ്, വഖഫ്, ഖനനം, ഭൗമശാസ്ത്രം എന്നീ വകുപ്പുകളുടെ മന്ത്രി
• 2017 മെയ് 30 – 2018 ജനുവരി 2 : സമിതി അംഗം, കമ്മിറ്റി ഓൺ ഗവണ്മെന്റ് അഷുറൻസ്സ് ലോക്‌സഭ
• 2017 മുതൽ : റെയിൽവേ സ്റ്റാൻഡിങ് കമ്മിറ്റി അംഗം, സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം, വിദേശകാര്യ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം

 വിലാസം & ഫോൺ നമ്പറുകൾ 

ഓഫീസ് 

ഔദ്യോഗിക വസതി

സ്ഥിര വിലാസം

റൂം നമ്പർ 149, മൂന്നാം നില,
സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക്,
തിരുവനന്തപുരം – 695001
ഫോൺ നമ്പർ: 0471 2336881

മൊബെെൽ: 9947020200
ഇ-മെയിൽ: min.ind@kerala.gov.in

ലിൻഡ് ഹസ്റ്റ്, ദേവസ്വം ബോർഡ് ജംഗ്ഷൻ, നന്തൻകോട് 

 

മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിവരങ്ങൾ 

തസ്തിക പേര്  ഓഫീസ്  മൊബൈൽ
പ്രൈവറ്റ് സെക്രട്ടറി ശ്രീ. സി. വിജയകുമാരൻ 04712518166 9447460774
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ടി.എം.ഇസ്മായിൽ 04712517396 9717649522
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ഷൈജു എൻ.ലാൽ 0471 2518772 9446552318
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീ. ശഫീക്ക് വി.പി. 04712518188 9868033884
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. സജി ഹക്കീം പി. 0471 2518982 9846333011
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. നാസിമുദ്ദീൻ എ. 04712518846 9447060335
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ശ്രീ. അഹമദ് ടി.കെ 0471 2518982 9847084427

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 05-11-2026

ലേഖനം നമ്പർ: 2014

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo
State Logo