സർക്കാരും സർക്കാരിതര സംഘടനകളും (എൻജിഒകൾ) ജനസംഖ്യയിലെ ദുർബല വിഭാഗങ്ങൾക്ക് സ്ഥാപനപരമായ പരിചരണം നൽകുന്നു. സാമൂഹ്യനീതിവകുപ്പും, വനിതാ ശിശു വികസന വകുപ്പുമാണ് ഈ മേഖലയിലെ സർക്കാർ സ്ഥാപനങ്ങൾ നടത്തുന്നത്. സാമൂഹ്യനീതി വകുപ്പിന് (എസ്ജെഡി) കീഴിൽ മുതിർന്ന പൗരന്മാർക്കായി 16 ക്ഷേമ സ്ഥാപനങ്ങളും ഭിന്നശേഷിക്കാർക്കായി 15 ക്ഷേമ സ്ഥാപനങ്ങളുമുണ്ട്. വനിതാ ശിശു ക്ഷേമ വകുപ്പ് (ഡബ്ല്യുസിഡി) സ്ത്രീകൾക്കും കുട്ടികൾക്കുമായി 64 സ്ഥാപനങ്ങൾ നടത്തുന്നു.

കൂടുതൽ അറിയാൻ (സാമൂഹിക ഉൾച്ചേർക്കൽ – ഉദ്യമങ്ങൾ- സാമൂഹ്യ സുരക്ഷാ സംവിധാനങ്ങൾ)

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 13-05-2024

ലേഖനം നമ്പർ: 1397

sitelisthead