സർക്കാർ പദ്ധതികൾ

ഉത്തരവാദിത്ത ടൂറിസം

ഉത്തരവാദിത്ത ടൂറിസം എന്നത് കേരളത്തിന്റെ ഔദ്യോഗിക ടൂറിസം നയമാണ്. ഒരു ടൂറിസ്റ്റ് കേന്ദ്രത്തെ ആ നാട്ടിലെ ജനങ്ങൾക്കു നന്നായി ജീവിക്കാൻ കഴിയുന്ന തരത്തിൽ നിലനിർത്തിക്കൊണ്ടുതന്നെ, സഞ്ചാരികൾക്ക് എത്താനും, താമസിക്കാനും,ആസ്വദിക്കാനും കഴിയുന്ന കേന്ദ്രമാക്കി മാറ്റുക എന്നതാണ് ഉത്തരവാദിത്ത ടൂറിസം . ടൂറിസം വരുമാനത്തിന്റെ നല്ലൊരു പങ്ക് പ്രദേശവാസികൾക്കു ലഭ്യമാക്കുക, പ്രദേശത്തിന്റെ കലാ സാംസ്കാരിക പൈതൃകം സംരക്ഷിക്കുക,പ്രാദേശിക സമൂഹത്തിന്റെ ജീവിതരീതികൾക്കു മേൽ ആഘാതമേൽപ്പിക്കാതെ ടൂറിസം വ്യവസായം മുന്നോട്ടുകൊണ്ടുപോകുക,പരിസ്ഥിതി ആഘാതങ്ങൾ പരമാവധി ലഘൂകരിക്കുക എന്നിവയാണ് ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ഘടകങ്ങൾ.

ചീഫ് മിനിസ്റ്റെഴ്സ് ടൂറിസം ലോൺ അസിസ്റ്റൻസ് സ്കീം 

കോവിഡ്-19 മൂലം തകർന്നടിഞ്ഞ ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനായി വിപുലമായ പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്.  വിനോദ സഞ്ചാര വ്യവസായത്തിലെ സ്റ്റേക്ക്ഹോൾഡർമാരെ പിന്തുണക്കുന്നതിനായി ടൂറിസം വർകിംഗ് ക്യാപിറ്റൽ സപ്പോർട്ട് സ്കീം, ടൂറിസം എംപ്ലോയ്മെന്റ് സപ്പോർട്ട് സ്കീം, ടൂറിസം ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം, ടൂറിസ്റ്റ് ഗൈഡ്സ് സപ്പോർട്ട് സ്കീം എന്നിവ ഉൾക്കൊള്ളുന്ന ചീഫ് മിനിസ്റ്റെഴ്സ് ടൂറിസം ലോൺ അസിസ്റ്റൻസ് സ്കീം (CMTLS) വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തനുണർവേന്നു.

 ട്രാവൽ ആൻഡ് ടൂറിസം മേഖലയിലെ സംരംഭകർക്ക്/സ്ഥാപനങ്ങൾക്ക് ടൂറിസം വർക്കിംഗ് ക്യാപിറ്റൽ സപ്പോർട്ട് സ്കീം (TWCSS), തൊഴിൽ ചെയ്യുന്നവർക്ക് ഹ്രസ്വ കാല വ്യക്തിഗത വായ്പ ലഭിക്കുന്നതിനായുള്ള ടൂറിസം എംപ്ലോയ്മെന്റ് സപ്പോർട്ട് സ്കീം (TESS). ഹൗസ് ബോട്ടുകളുടെ അത്യാവശ്യം അറ്റകുറ്റപ്പണികൾക്കും ആസ്തികളുടെ പരിപാലനത്തിനും സാമ്പത്തിക സഹായം ലഭിക്കുന്നതിന് ഹൗസ് ബോട്ട് ഉടമകൾക്ക് ടൂറിസം ഹൗസ് ബോട്ട് സപ്പോർട്ട് സ്കീം (THSS). ടൂറിസ്റ്റ് ഗൈഡ്സ് സപ്പോർട്ട് സ്കീമിന്റെ കീഴിൽ അർഹരായ ടൂറിസ്റ്റ് ഗൈഡ്കൾക്ക് ടൂറിസം ഗൈഡ്സ് സപ്പോർട്ട് സ്കീം എന്നിവ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ടൂറിസം ഗൈഡ്സ് സപ്പോർട്ട് സ്കീം (ടിജിഎസ്എസ്) പ്രകാരം യോഗ്യരായ ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒറ്റത്തവണ സാമ്പത്തിക സഹായം നൽകും.

കാരവൻ ടൂറിസം 
 
വിനോദസഞ്ചാരികളുടെ അഭിരുചിക്ക് അനുസൃതമായി സന്ദർശകർക്ക് സുരക്ഷിതവും  പ്രകൃതിയോട് ചേർന്നുള്ളതുമായ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നതാണ് കാരവൻ ടൂറിസം. സ്വകാര്യ നിക്ഷേപകരും ടൂർ ഓപ്പറേറ്റർമാരും പ്രദേശവാസികളും പ്രധാന തല്പരകക്ഷികളായുള്ള പിപിപി രീതിയിലാണ് കാരവൻ കേരള വികസിപ്പിച്ചിരിക്കുന്നത്. ടൂറിസം കാരവനുകളും കാരവൻ പാർക്കുകളുമാണ് ഈ പ്രവർത്തനത്തിന്റെ രണ്ട് പ്രധാന ഘടകങ്ങൾ. സുസ്ഥിര വളർച്ചയ്ക്കും പ്രാദേശിക സമൂഹങ്ങളുടെ പ്രയോജനത്തിനും വേണ്ടിയുള്ള ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ രീതികളും പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണി എന്നിവയും കാരവൻ ടൂറിസം പ്രോത്സാഹിപ്പിക്കുന്നു.

സർക്യൂട്ട് പദ്ധതികൾ

സംസ്ഥാനത്തിന്റെ സാംസ്കാരിക, പൈതൃക, പാരിസ്ഥിതിക വിനോദസഞ്ചാരം ശക്തിപ്പെടുത്തുന്നതിനും വിനോദസഞ്ചാരികളുടെ വരവ് വർദ്ധിപ്പിക്കുന്നതിനും ‘ജൈവ വൈവിധ്യ സർക്യൂട്ട്’, ‘മലബാർ ലിറ്റററി സർക്യൂട്ട്’ തുടങ്ങിയ രണ്ട് പുതിയ ടൂറിസം സർക്യൂട്ട് പദ്ധതികളുണ്ട്. മലബാർ ലിറ്റററി സർക്യൂട്ട് തിരൂരിലെ തുഞ്ചൻ സ്മാരകത്തെയും, ബേപ്പൂർ, തസ്രാക്ക്, പൊന്നാനി, തൃത്താല, ഭാരതപ്പുഴയുടെ തീരത്തെയും ബന്ധിപ്പിക്കുന്നു. കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായൽ, മൺട്രോതുരുത്ത്, കൊട്ടാരക്കര, മീൻപിടിപ്പാറ, മുട്ടറ-മരുതിമല, ജഡായു പാറ, തെന്മല, അച്ചൻകോവിൽ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നതാണ് ജൈവവൈവിധ്യ സർക്യൂട്ട്. 

 “ഒരു പഞ്ചായത്ത് - ഒരു ലക്ഷ്യസ്ഥാനം” പദ്ധതി

സംസ്ഥാനത്ത് കുറഞ്ഞത് 500 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങളെങ്കിലും പര്യവേക്ഷണം ചെയ്യുകയും മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലും കുറഞ്ഞത് ഒരു വിനോദ സഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുകയുമാണ് “ഒരു പഞ്ചായത്ത് - ഒരു ലക്ഷ്യസ്ഥാനം” പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ചെലവ്‌ ടൂറിസം വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നിര്‍വഹിക്കും. തദ്ദേശീയ ടൂറിസം മേഖല മെച്ചപ്പെടുത്തുന്നതിനോടൊപ്പം ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളുമായി വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കി കേരളത്തിന്റെ സമഗ്രമായ വികസനത്തിന്‌ വഴിയൊരുക്കുക എന്നതാണ്‌ പദ്ധതിയുടെ ലക്ഷ്യം.

വെർച്ച്വൽ ട്രാവൽ​ ​ഗൈഡ്

വിനോദസഞ്ചാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ തുടങ്ങി സഞ്ചാരികളെത്തുന്ന എല്ലായിടങ്ങളിലും വെർച്ച്വൽ ട്രാവൽ​ഗൈഡ് സൗകര്യം ഏർപ്പെടുത്തുന്നതാണ് പദ്ധതി. ഒരു ക്യു ആർ കോഡ് സ്കാൻ ചെയ്താൽ കേരളത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ, പൊതു ഇടങ്ങൾ, താമസസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ ലഭ്യമാകും. സഞ്ചാരികൾ എത്താനിടയുള്ള കേന്ദ്രങ്ങളിൽ  ക്യു ആർ കോഡ് സ്കാൻ ചെയ്യാനുള്ള സൗകര്യം ഒരുക്കും. തൊട്ടടുത്തുള്ള ബസ് സ്റ്റാൻറ്, റെയിൽവെ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ദൂരം, വിനോദസഞ്ചാര കേന്ദ്രത്തിൻറെ പ്രവർത്തന സമയം, ഫോൺ നമ്പർ തുടങ്ങിയ അടിസ്ഥാനവിവരങ്ങളും ടൂർ പാക്കേജുകൾ, ഓരോ പ്രദേശങ്ങളുടെയും വിവരങ്ങൾ ലഭ്യമാകുന്ന സോഷ്യൽമീഡിയ അക്കൗണ്ടുകൾ, വീഡിയോകളും ചിത്രങ്ങളും തുടങ്ങിയവയും വെർച്വൽ ട്രാവൽ ഗൈഡിന്റെ സഹായത്തോടെ മനസിലാക്കാൻ സാധിക്കും. 

 

 

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 08-07-2022

ലേഖനം നമ്പർ: 646

sitelisthead