കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും സബ്‌സിഡിയോടെ നൽകി വരുന്നു സബ് മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (എസ്.എം.എ.എം) പദ്ധതിയിൽ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40% മുതൽ 60% വരെയും കർഷകരുടെ കൂട്ടായ്മകൾ, എസ്എച്ച്ജികൾ, എഫ്.പി.ഒകൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവൽക്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോൽസാഹിപ്പിക്കുന്നതിന് ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രുപ്പകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ 8 ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും. അപേക്ഷകൾ  ജനുവരി 15 മുതൽ agrimachinery.nic.in/index മുഖേന നൽകണം. വിവരങ്ങൾക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം, ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്‌സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയം, കൃഷിഭവൻ എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ: 0471-2306748, 0477-2266084, 0495-2725354. ഇമെയിൽ: smamkerala@gmail.com.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :08-01-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo