ഇലക്ട്രോണിക് വാഹന ഉത്പ്പാദന രംഗത്ത് വൻ മാറ്റങ്ങൾക്ക് സാധ്യതയുമായി തദ്ദേശീയമായി വികസിപ്പിച്ച ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിച്ച് ഇ.വി. ഡവലപ്‌മെന്റ് ആൻഡ് മാനുഫാക്ചറിങ്ങ് കൺസോർഷ്യം. ഇ-വാഹന നയം രൂപീകരിക്കുന്നതിന്റെ നോഡൽ ഏജൻസിയായ കെ- ഡിസ്‌കിന്റെ നേതൃത്വത്തിലാണ് വി.എസ്.എസ്.സി., ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ് ലിമിറ്റഡ് (ടി.ടി.പി.എൽ.),  സി-ഡാക് തിരുവനന്തപുരം, ട്രിവാൻഡ്രം എഞ്ചിനിയറിംഗ് സയൻസ് ആൻഡ് ടെക്‌നോളജി റിസർച്ച് പാർക്ക് എന്നീ പൊതുമേഖല സ്ഥാപനങ്ങളെ ചേർത്ത് കൺസോർഷ്യം രൂപീകരിച്ചത്.

ബാറ്ററി നിർമാണത്തിനാവശ്യമായ 10 കിലോ എൽ.ടി.ഒ. ഇലക്ട്രോഡ് വസ്തു ടി.ടി.പി.എൽ. വിതരണം ചെയ്യുകയും വി.എസ്.എസ്.സി. ലിഥിയം ടൈറ്റനേറ്റ് ബാറ്ററിയുടെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയുമായിരുന്നു. മികച്ച ഊർജ സാന്ദ്രത, വേഗത്തിലുള്ള ചാർജിംഗ്, ഉയർന്ന സുരക്ഷ   മാനദണ്ഡങ്ങൾ എന്നിവയുള്ള ബാറ്ററി ഭാവിയിൽ ഹരിതോർജ ഇന്ധന ലഭ്യതയിൽ പുതിയ വഴി തെളിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2026-05-18 12:24:11

ലേഖനം നമ്പർ: 1157

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo