2024 - 25 അധ്യയന വർഷത്തിൽ സർക്കാർ/ സർക്കാർ എയ്ഡഡ് സ്‌കൂളുകളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉറുദു ഒന്നാം ഭാഷയായോ, ഹയർ സെക്കൻഡറി പരീക്ഷയിൽ ഉറുദു രണ്ടാം ഭാഷയായോ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയവർക്ക് ഉറുദു സ്‌കോളർഷിപ്പ് നൽകുന്നതിലേക്കായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 12 വരെ നീട്ടി. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 1000 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. mwdscholarship.kerala.gov.in മുഖേന ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റൗട്ട് മുൻപ് പഠിച്ചിരുന്ന സ്ഥാപനത്തിൽ മാർച്ച് 13നകം നൽകണം. സ്ഥാപനമേധാവികൾ മാർച്ച് 16നകം ഓൺലൈനായി അപ്രൂവൽ നൽകണം.   വിവരങ്ങൾക്ക്: 0471 23005243, 0471 2300524, 0471-2302090.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :12-03-2026

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo