എസ്.എസ്.എൽ.സി പരീക്ഷകൾ 2026 മാർച്ച് 5 മുതൽ മാർച്ച് 30 വരെ നടക്കും. പരീക്ഷകൾ രാവിലെ 9.30 ന് ആരംഭിക്കും. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ 20 വരെ നടത്തും. ഐ.ടി. മോഡൽ പരീക്ഷ 2026 ജനുവരി 12 മുതൽ 22 വരെ നടക്കും. എസ്.എസ്.എൽ.സി ഐ.ടി. പരീക്ഷ ഫെബ്രുവരി 2 ന് തുടങ്ങി 13 ന് അവസാനിക്കും.

പരീക്ഷയ്ക്ക് അപേക്ഷയും പരീക്ഷാ ഫീസും പിഴയില്ലാതെ അടയ്ക്കാനുള്ള തീയതി 2025 നവംബർ 12 മുതൽ 19 വരെയാണ്. പിഴയോടെ അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബർ 21 മുതൽ 26 വരെ ആയിരിക്കും. മൂല്യനിർണയം 2026 ഏപ്രിൽ 7 മുതൽ 25 വരെ നടക്കും. ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്ന തീയതി മെയ് 8 ആണ്.

അവസാനമായി അപ്ഡേറ്റ് ചെയ്തത് :30-10-2025

സർക്കാർ വെബ്സൈറ്റുകൾ

India Logo
India Logo
State Logo
State Logo
State Logo