കളിമണ്‍ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് പ്ലാറ്റ്ഫോം ആരംഭിച്ച് കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍. പരമ്പരാ​ഗത ഉത്പന്നങ്ങളുടെ ആധുനികവല്‍ക്കരണം, കൂടുതൽ വിപണന സാധ്യതകൾ എന്നിവ ലക്ഷ്യമാക്കിയാണ് 'മണ്‍കുരല്‍'(https://mankural.com)  എന്ന ഓൺലൈൻ പ്ലാറ്റ് ഫോമിന് തുടക്കമിട്ടത്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലെത്തിക്കുന്നതിനൊപ്പം കൂടുതൽ വിപണി കണ്ടെത്തി പരമ്പരാ​ഗത തൊഴിലാളികളുടെ ക്ഷേമത്തെ പിന്തുണയ്ക്കുന്നതും ലക്ഷ്യമിട്ടാണ് വെബ്സൈറ്റിന്റെ പ്രവർത്തനം .

അടുക്കളയിൽ ഉപയോ​ഗിക്കുന്ന പാത്രങ്ങൾ, ചട്ടികൾ, ഡെക്കറേഷൻ ഐറ്റംസ്, ​ഗാർഡനിം​ഗ് ഐറ്റംസ്, ശിൽപ്പങ്ങൾ, തുടങ്ങി വിവിധ തരത്തിലുള്ള മൺപാത്രങ്ങൾ വൈബ്സൈറ്റിൽ ലഭിക്കും. ​നൂറ് രൂപയില്‍ തുടങ്ങി ആയിരം രൂപയിലധികം വില വരുന്ന ഉത്പന്നങ്ങള്‍ വെബ്സൈറ്റിൽ ലഭ്യമാണ്.പരമ്പരാഗത മണ്‍പാത്ര തൊഴിലാളികള്‍ക്ക് സാമ്പത്തിക സ്ഥിരതയും വിശാലമായ വിപണിയും തുറന്നിട്ട് അവരുടെ സാമ്പത്തിക നില ഉയര്‍ത്താനും തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും മണ്‍പാത്ര പാരമ്പര്യത്തിന്റെ സാംസ്‌കാരിക പ്രാധാന്യം ആളുകളിലേക്ക് എത്തിക്കാനും പദ്ധതി സഹായിക്കും.

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-22 17:24:53

ലേഖനം നമ്പർ: 1319

sitelisthead