സംസ്ഥാനത്തെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം നൈപുണ്യ വികസനത്തിന് വഴിയൊരുക്കുന്ന ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ് പദ്ധതി ആരംഭിച്ചു. വിവിധ സർക്കാർ, എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിൽ നടത്തുന്ന എഞ്ചിനീയറിംഗ് ഡിപ്ലോമ പ്രോഗ്രാമുകളുടെ പരിഷ്‌കരിച്ച കരിക്കുലത്തിന്റെ ഭാഗമായാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. എഞ്ചിനീയറിംഗ് ഡിപ്ലോമ പഠനം പൂർത്തിയാക്കുന്ന കുട്ടികൾക്ക് തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി അവസാന സെമസ്റ്റർ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വ്യവസായ സ്ഥാപനങ്ങളിൽ സ്‌റ്റൈപൻഡോടെ ഇന്റേണ്‍ഷിപ് ചെയ്യാനാകും. ടെക്‌സാസ് ഇന്‍സ്ട്രുമെന്‍റ്സ് എന്ന ലോകോത്തര സ്ഥാപനമുൾപ്പെടെ നിലവിൽ മുപ്പതോളം കമ്പനികൾ പദ്ധതിയുടെ ഭാഗമാകും. ഇന്റേണ്‍ഷിപ് പൂർത്തിയാക്കുന്ന കുട്ടികൾക്ക് കമ്പനികൾ തൊഴിലും ഉറപ്പ് നൽകുന്നു. എഞ്ചിനീയറിംഗ് ക്യാമ്പസുകളിൽ നിന്ന് പുറത്തുവരുന്ന കുട്ടികൾക്ക് അക്കാദമിക് യോഗ്യതകൾക്ക് ഉപരിയായി ആവശ്യമായ വ്യാവസായിക പ്രവൃത്തിപരിചയവും തൊഴിൽ സാധ്യതകളും പദ്ധതിയിലൂടെ ലഭിക്കും

അവസാനമായി അപ്ഡേറ്റ് ചെയ്തത് : 2024-02-07 17:15:49

ലേഖനം നമ്പർ: 1302

sitelisthead